Friday, February 20, 2026
Online Vartha
HomeAutoആറ്റിങ്ങലിൽ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു

ആറ്റിങ്ങലിൽ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു

Online Vartha
Online Vartha

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ എൽ.ഐ.സി. ഓഫീസിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ കൊട്ടിയോട് രോഹിണി ഭവനിൽ വിജിത്ത് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. സുഹൃത്തായ അജിക്കൊപ്പം മൂന്നുമുക്ക് ഭാഗത്തുനിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിജിത്ത്. ഇതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാനായി ഓട്ടോറിക്ഷ ഇടത് ഭാഗത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജിത്തിനെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അജി ചികിത്സയിലാണ്. ആറ്റിങ്ങൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!