തിരുവനന്തപുരം : അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ചു കയറി അപകടം. നന്ദാവനം എആർ ക്യാമ്പിന് മുന്നിലായിരുന്നു വാഹനാപകടം നടന്നത്.അപകട സമയത്ത് ഒരു യുവാവും രണ്ട് യുവതികളുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന സ്കൂട്ടറുകളും കാർ ഇടിച്ചുതെറിപ്പിച്ചിരുന്നു. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.