കഴക്കൂട്ടം: എ ജെ ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് ഡോക്ടറും പത്തനംതിട്ട സദേശിയുമായ പെരുനാട് റാന്നിയിൽ കൃഷ്ണ ഭവനിലെ ഡോ.ജി ഗോപാലകൃഷ്ണൻ (76) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് ഡോക്ടർ കുഴഞ്ഞുവീണത്. ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തിയ ഡോക്ടർ .കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.ഏറെ നാളായി കഴക്കൂട്ടത്ത് മകൻ്റെ വീട്ടിലാണ് താമസം.അസീസിയ മെഡിക്കൽ കോളേജ് കൊല്ലം, നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റൽ, പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ കെയർ, കോന്നി ബെലിവേഴ്‌സ് മെഡിക്കൽ സെന്റിർ തുടങ്ങിയ ആശുപത്രികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴുമാസകാലമായി കഴക്കൂട്ടം എ ജെ ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ റാന്നിയിലെ വീട്ടിൽ മൃതദേഹം സംസ്കരിച്ചു.