കഴക്കൂട്ടം: ആനന്ദേശ്വരം ഭഗത് സിംഗ് വായനശാല ഗ്രന്ഥശാല സ്പോർട്സ് ആൻ്റ് ആർട്സ് ക്ലബ്ബിൻ്റെയും പ്രിസൈസ് ഐ കെയറിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി അനിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വിഎസ് ശ്രീജിത്ത്,പ്രസിഡൻറ് എസ് ഗോപാലകൃഷ്ണൻ നായർ, ശ്യാം സുന്ദർ തുടങ്ങിയവർ സംസാരിച്ചു.ഡയബറ്റിക് റെറ്റിനോപതി ,രക്തസമ്മർദ്ദം, പ്രമേഹം ,കാഴ്ച പരിശോധന തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു.