ശ്രീകാര്യം : ഇടതുപക്ഷ പ്രസ്ഥാനത്തിൻറെ നിറങ്ങൾ ചാലിച്ച രേഖകളും കയ്യൊപ്പുകളും അവശേഷിച്ച് കറ തീർന്ന സഖാവും വലിയ കലാകാരനായ ശ്രീകാര്യം അനിൽ വിടവാങ്ങി.1967 ൽ ശ്രീകാര്യത്തായിരുന്നു ജനനം.എഴുത്തും വരെയും കാലാശാലകളിൽ അഭ്യസിച്ചിട്ടില്ലാത്ത ശ്രീകാര്യം അനിൽ തന്റെ പതിനാലാം വയസ്സിലാണ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ചുവരെഴുത്തും എഴുത്തും ചിത്രരചനയും തുടങ്ങിയത് .സ്കൂൾ കോളേജ് പഠനകാലത്ത് ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന് തന്നെ കലാ രാഷ്ട്രീയ ജീവിതം പടുത്തുയർത്തി.
ആറു വർഷത്തോളം സിപിഐഎം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു.അനാരോഗ്യമായ കാരണങ്ങളാൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച് വരികയായിരുന്നു.
ജീവിതസഖിയായ ഇന്ദുലേഖ 2019 ൽ പകുത്തു നൽകിയ ഒരു വൃക്കയുമായാണ് ഇത്രയും കാലം ജീവിച്ചത്. എല്ലിൽ ട്യൂബർകുലോസിസ് വന്നതോടുകൂടി ശാരീരികമായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും പ്രസ്ഥാനത്തോടുള്ള ആദരവും ആവേശവും കാരണം പ്രവർത്തനമണ്ഡലങ്ങളിൽ നിന്നുംപിന്മാറുവാൻ അനിലിന് ഒരുക്കമല്ലായിരുന്നു.അപ്പോഴും തന്നെ കലാപ്രവർത്തനം തുടർന്നുകൊണ്ടേയിരുന്നു.രാഷ്ട്രീയഭേദമന്യേ എല്ലാവരും പോസ്റ്റുകളുംകമാനങ്ങളും ശില്പങ്ങളും തയ്യാറാക്കുന്നതിന് അനിലിനെയാണ് ആദ്യം സമീപിക്കുന്നത്.ഇലക്ഷൻ സമയം ഒഴിച്ച് ബാക്കി എല്ലാ എപ്പോളും എല്ലാവർക്കും വേണ്ടി ജോലി ചെയ്യും.
ചിത്ര ശില്പകലയിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച് വിവിധ സംഘടനകളിൽ നിന്നും ക്ഷേത്ര ഭാരവാഹികളിൽ നിന്നും വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഹൈവേയിൽ കൂടി സഞ്ചരിക്കുന്നവർക്ക് ശ്രീകാര്യത്തെ ഇളംകുളം ശിവക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ ശില്പ ചാരുത ശ്രദ്ധിക്കാതെ കടന്നുപോകാൻ ആകില്ല.
ശ്രീകാര്യം അനിലിന്റെ മികച്ച ശില്പങ്ങളിൽ ഒന്നാണ് അത്.
നല്ല ഒരു വാഗ്മിയായ അനിൽ പാർട്ടി പ്രവർത്തകരോട് തന്നെ സമീപിക്കുന്ന സാധാരണ ജനങ്ങളോട് സ്നേഹത്തോടും
സൗഹാർദ്ദത്തോടും കൂടിയേ പെരുമാറുകയുള്ളൂ
ആരെയും വെറുപ്പിക്കാതെ തന്നോട് പാർട്ടിയോടും എല്ലാവരെയും ചേർത്ത് പിടിക്കുന്ന പ്രകൃതമായിരുന്നു .
ഏറെക്കാലം മക്കളായ അഖില അനിലിനും
അഖിൽ അനിലിൻ്റെയും സഹായത്തോടെ മാത്രമാണ് പാർട്ടി ഓഫീസിലേക്ക് നടന്നു കയറി വന്നിരുന്നത്.
പാർട്ടിയോടുള്ള സ്നേഹവും കലയോടുള്ള
ആത്മാർത്ഥതയും സത്യസന്ധതയും തൻ്റെ ശരീരക്ലേശം മനസ്സിനെ ഒരിക്കലും അലട്ടിയിരുന്നില്ല.യാതന നിറഞ്ഞ ജീവിതത്തിൽ മനസിൽ യൗവ്വനം കാത്തുസുക്ഷിച്ച് കലയ്ക്കും പ്രസ്ഥാനത്തിനും ജീവിതം കാഴ്ചവച്ച സഖാവ് കുടുംബത്തിനും സഹപ്രവർത്തകർക്കും നികത്താനാവാത്ത വിടവ് അവശേഷിച്ചാണ് ജീവിതത്തിൽ നിന്നും വിടവാങ്ങിയിരിക്കുന്നത്.