തിരുവനന്തപുരം : പാട്ടും ആർട്ടും മറ്റു കലാപ്രകടനങ്ങളും അവതരിപ്പിക്കാൻ പ്രത്യേക വേദികൾ കൂടി ഒരുങ്ങുന്നതോടെ മാനവീയം വീഥിയിലെ പോലെ ഊർജ്ജസ്വലമായ ഒരു സാംസ്‌കാരിക കേന്ദ്രമായി ഇവിടം മാറും.
ആറ്റിങ്ങലുകാർക്ക് ഇനി വൈകുന്നേരങ്ങൾ ആഘോഷമാക്കാൻ നഗരത്തിലേക്ക് വണ്ടി കയറേണ്ടതില്ല. തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ അതേ ആവേശവും കലാപരമായ അന്തരീക്ഷവും ഇനി ആറ്റിങ്ങലിലേക്കും എത്തുകയാണ്. നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള ആറ്റിങ്ങൽ കൊട്ടാരത്തിന് മുൻവശത്തെ കൊല്ലമ്പുഴ റോഡാണ് ഒരു കോടി രൂപ ചെലവിൽ അതിമനോഹരമായ ഒരു സാംസ്‌കാരിക വീഥിയായി മാറുന്നത്.






