തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (31)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 14 ന് ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയിൽ അപ്പാർട്ട്മെൻ്റ് വാടകയ്ക് എടുത്തത്. ഷഹീനയുടെ മാതാപിതാക്കൾ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷഹീന കട്ടിൽ താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചത്. സഹോദരൻ ഷംഷാദും സുഹൃത്ത്ചെ മ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരുക്കേറ്റ പാടുകൾ ഷഹീനയുടെ ശരീരത്തുള്ളതായി പൊലീസ് പറഞ്ഞു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്.