Tuesday, December 3, 2024
Online Vartha
HomeHealthനിസാരക്കാരനല്ല ജീരകം ;ജീരക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരം

നിസാരക്കാരനല്ല ജീരകം ;ജീരക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരം

Online Vartha
Online Vartha
Online Vartha

നിരവധി ആന്റിഓക്സിന്റുകളും പോഷകഗുണങ്ങളും അടങ്ങിയ സുഗന്ധ വ്യഞ്ജനമാണ് ജീരകം. ജീരക വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും ഇത് വളരെ നല്ലതാണ്.വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും.

ജീരക വെള്ളം ദഹനം മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കിൽഅരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കും. ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സഹായിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നതും തടയുന്നു.

ആർത്തവ ദിവസങ്ങളിൽ ജീരക വെള്ളം കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. കൂടാതെ, അമിത രക്തസ്രവവും തടയുന്നു. ജീരക വിത്തുകളിൽ ഫൈറ്റോസ്റ്റെറോളുകൾ, സാപ്പോണിനുകൾ തുടങ്ങിയ ബയോ ആക്റ്റീവ് ധാതു ഘടകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!