വെഞ്ഞാറമൂട് : അമിതവേഗതയിൽ എത്തിയ കാറിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.പാറയ്ക്കൽ പോങ്ങുവിള ദീപഭവനിൽ ബാബു (65) മരിച്ചത്. ജെ. പി അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.എംസി റോഡിൽ ഇക്കഴിഞ്ഞ 9ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരിന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മരണപ്പെടുകയായിരുന്നു.ഭാര്യ രാധാമണി,മക്കൾ ദീപ,ശാലിനി,ചിത്ര മരുമക്കൾ മധു,സജീവ്, മഹേഷ്