നെടുമങ്ങാട് : നിയോജക മണ്ഡലത്തിൽ എൽഡിഎഫ് മേഖലാ കൺവെൻഷനുകൾക്ക് ആവേശോജ്വല തുടക്കം. വേങ്ങോട് മേഖലാ കൺവെൻഷൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി സത്യൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളാ യി മോഹന ചന്ദ്രൻ ( കൺവീനർ) വേങ്ങോട് സുധീഷ് (ചെയർമാൻ).കോലിയക്കോട് മേഖല കൺവെൻഷൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എം അനിൽകുമാർ ( ചെയർമാൻ), സജീവ് ( കൺവീനർ). അയിരൂപ്പാറ മേഖല കൺവെൻഷൻ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ: ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി അഡ്വ: കൃഷ്ണപ്രസാദ് ( ചെയർമാൻ), കവിരാജൻ ( കൺവീനർ)സ്ഥാനാർത്ഥി ജി ആർ അനിൽ കൺവെൻഷനുകളിൽ നേരിട്ട് എത്തി പ്രവർത്തകരോട് വോട്ട് അഭ്യർത്ഥിച്ചു. നാളെ തേക്കട, നന്നാട്ടുകാവ്, പൂവത്തൂർ, വെമ്പായം, കണിയാപുരം, മാണിക്കൽ മേഖലാ കൺവെൻഷനുകൾ നടക്കും. ഇന്ന് രാവിലെ കരകുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കാണും.






