തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽപെട്ട് കാപ്പ ആക്ടിൽ നാടുകടത്തിയ പ്രതി നാട്ടിൽ തിരികെയെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഉഴമലയ്ക്കൽ കുളപ്പടശ്രുതി ഭവനിൽ ശ്രീലാലി(26)നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യനാടും സമീപ പൊലീസ് സ്റ്റേഷൻ പരിധിയിലും കവർച്ച, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയും കാപ്പാ നിയമ പ്രകാരം മുൻപ് കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നയാളുമായ ശ്രീലാൽ ജയിൽ മോചിതനായി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് മാസങ്ങൾക്ക് മുമ്പ് ഇയാളെ ജില്ലയ്ക്ക് പുറത്തേക്ക് കടത്തിയത്.