കഠിനംകുളം : പുതുക്കുറിച്ചിയിലെ കോഴി കടയിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി 5000 രൂപ തട്ടിയെടുക്കുകയും സ്ത്രീയുടെ 2 പവൻ മാലയും പൊട്ടിച്ചുകൊണ്ട് കടലിൽ ചാടിയ പ്രതിയെ കഠിനംകുളം പോലീസ് സാഹസികമായി കടലിൽ നിന്നും പിടികൂടി.ബുധനാഴ്ച്ച വൈകുന്നേരം മൂന്നര മണിയോടെ കഠിനംകുളം പുതുക്കുറിച്ചിയിലെ സുൽഫിയുടെ ഉടമസ്ഥതയിലുള്ള ബ്രദേഴ്സ് ചിക്കൻസിൽ കയറി കടയുടെ മയായ 38 വയസ്സുള്ള സുൽഫിയുടെ കഴുത്തിൽ വെട്ടുകത്തി വച്ച് കൊല്ലും എന്ന് ഭീഷണിപ്പെടുത്തി 5000 രൂപ കവർന്നെടുക്കുകയും അതിനുശേഷം പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം വീടിന്റെ മുറ്റത്ത് നിന്ന ജുബൈറ എന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം കടലിൽ ചാടിയ സുഹൈൽ കനിയെ കഠിനംകുളം പോലീസ് അതിസാഹസികമായി കീഴ്പ്പെടുത്തി.
ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസും കഠിനംകുളം പോലീസ് സ്റ്റേഷനിൽ5 അടിപിടി കേസുകളിലും പ്രതിയായ സുഹൈൽ കനിയെ മുമ്പ് കാപ്പാ നിയമം പ്രകാരം നാടുകടത്തിയിരുന്നു. കാപ നിയമലംഘനത്തിനും സുഹൈൽ കനിയുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീയുടെ കഴുത്തിൽ നിന്ന് പൊട്ടിച്ച മാല പോലീസ് പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ്, ഗ്രേഡ് സബ് ഇൻസ്പെക്ടർ മണികണ്ഠൻ, സി പി ഓമാരായ രാജേഷ്, സുരേഷ്, വിശാഖ് പ്രശാന്ത്,ലിബിൻ ആദർശ്, ഹാഷിം എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കടലിൽ നിന്നും ആദ്യ സാഹസികമായി കീഴ്പ്പെടുത്തിയത്.