കഴക്കൂട്ടം: പ്രിയപ്പെട്ടതൊക്കെ ചങ്ങാതിക്ക് നൽകിയതിനു ശേഷമാണ് പതിനാലുകാരനായ പ്രണവ് ജീവനൊടുക്കിയത്. പേനയും വാച്ചും ഷൂസും ഒക്കെ തന്റെ ചങ്ങാതിക്ക് സമ്മാനിച്ചപ്പോൾ ആ ചങ്ങാതി പോലും കരുതി കാണില്ല തൻറെ സുഹൃത്ത് ജീവനൊടുക്കുമെന്ന് .എന്നാൽ ഇതെല്ലാം കരുകി കൂട്ടിയാണ് ചെയ്തതെന്ന് ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കുന്നതാണ് .സ്കൂളിൽ പോകുന്നതിനു മുമ്പ് തന്നെ താൻ ഇന്ന് വൈകുന്നേരം വൈകിയ മടങ്ങി എത്തുന്നു എന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. മാത്രമല്ല അച്ഛനായ പ്രമോദിന്റെ കാറിൽ നിന്നും മുത്തച്ഛൻറെ ഫ്ലാറ്റിന്റെ താക്കോലും എടുത്തതിനുശേഷം ആണ് പ്രണവ് സ്കൂളിലേക്ക് പോയത്.ചൊവ്വാഴ്ച സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷം സിനിമയ്ക്ക് പോകണമെന്ന് കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ശനിയാഴ്ച അച്ഛനും അമ്മയ്ക്കും ഒപ്പം സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് മാതാപിതാക്കൾ പറഞ്ഞു എന്നാണ് പോത്തൻകോട് പോലീസ് അറിയിക്കുന്നത്.ഇതേ തുടർന്നുണ്ടായ പിണക്കമാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോത്തൻകോട് പോലീസ് അറിയിച്ചത്.