മണ്ണന്തല: നാലാഞ്ചിറ സ്വദേശിനി ഇന്ദിരയുടെ വീട്ടിൽനിന്ന് 25 പവന ഓളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ മണ്ണന്തല പോലീസ് പിടികൂടി. വട്ടിയൂർക്കാവ്, വാഴോട്ടുകോണം, ചെമ്പുകോണം ‘ഋഷികേശ്’ വീട്ടിൽ ഗോവിന്ദൻ കുട്ടി (43) ആണ് അറസ്റ്റിലായത്.വീടിന്റെ രണ്ടു നിലകളിലായുള്ള മുറികളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് പ്രതി കവർന്നത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെക്കുറിച്ച് മണ്ണന്തല പോലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് ഇടുക്കി ഉപ്പുതറ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പ്രതിയെ വലയിലാക്കിയത്. മണ്ണന്തല എസ്.എച്ച്.ഒ അനൂപ്.എസ്, എസ്.ഐ റനോക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ ഗ്രേഡ് എസ്.പി.ഒ മാരായ അനീഷ്, അനൂപ്, ഷാജീർ, സി.പി.ഒ മാരായ മുജീബ്, അഞ്ജലി, റംസി എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






