നടൻ ഫഹദ് ഫാസിൽ അടുത്തിടെ ഒരു വേദിയിൽ തനിക് ‘എഡിഎച്ച്‍ഡി’ എന്ന രോഗമുണ്ടെന്നും ഏറെ വൈകിയാണ് അത് തിരിച്ചറിഞ്ഞതെന്നും പറഞ്ഞിരുന്നു. ഫഹദിന്റെ ഈ തുറന്നു പറച്ചിലോടെ എഡിഎച്ച്‍ഡി എന്ന രോഗാവസ്ഥയെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. എന്താണ് എഡിഎച്ച്‍ഡി ?
ശൈശവകാലത്ത് നാഡീ വളർച്ച സംഭവിക്കുന്ന കാലഘട്ടത്തിൽ ഇവർക്ക് അനുഭവപ്പെടുന്ന മാനസിക വൈകല്യങ്ങളെയാണ് എഡിഎച്ച്‍ഡി അഥവാ അറ്റെൻഷൻ -ഡെഫിസിറ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ എന്ന് പറയുന്നത്. മൂന്ന് വയസുമുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കാണപെടാറുള്ളത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാതെ വരുക, ഹൈപ്പറാക്ടീവാകുക, എടുത്തുചാട്ടം, പ്രതീഷിയ്ക്കും അപ്പുറത്തുള്ള പ്രതികരണം ഇവയെല്ലാം എഡിഎച്ച്‍ഡിയുടെ ലക്ഷണങ്ങളാണ്.