Friday, January 2, 2026
Online Vartha
HomeSportsഹാരി ബ്രൂക്കിനു പകരക്കാരനായി ലിസാഡ് എത്തുന്നു

ഹാരി ബ്രൂക്കിനു പകരക്കാരനായി ലിസാഡ് എത്തുന്നു

Online Vartha
Online Vartha

ഐപിഎലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിനു പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ദക്ഷിണാഫ്രിക്കൻ പേസർ ലിസാഡ് വില്ല്യംസിനെയാണ് അടിസ്ഥാനവിലയായ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ടീമിലെത്തിച്ചത്.

ദക്ഷിണാഫ്രിക്കക്കയായി രണ്ട് ടെസ്റ്റും നാല് ഏകദിന മത്സരങ്ങളും 11 ടി-20 മത്സരങ്ങളും കളിച്ച താരമാണ് ലിസാഡ്. കഴിഞ്ഞ ദക്ഷിണാഫ്രിക്ക ടി-20 ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകള്‍ നേടി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുർബലമായ ബൗളിംഗ് നിരയുള്ള ഡൽഹിക്ക് ലിസാഡിൻ്റെ വരവ് സഹായകമായേക്കും

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!