കഴക്കൂട്ടം: അനധികൃതമായി ലോറിയിൽ അരി കടത്തിയവരെപിടികൂടി നാട്ടുകാർ. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തമ്പുരാൻ എംജിഎം സ്കൂളിന് സമീപമാണ് സംഭവമുണ്ടായത് വെള്ളയും മഞ്ഞയും നിറത്തിലുള്ള 292 ചാക്കുകളിലാണ് 4 ലക്ഷത്തോളം വില വരുന്ന അരി കടത്താൻ ശ്രമിച്ചത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തുമ്പ പോലീസ് പരിശോധന നടത്തുകയും തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസറെ വിവരമറിയിക്കുകയും ചെയ്തു.തിങ്കളാഴ്ച സപ്ലൈ ഓഫീസർ പരിശോധന നടത്തി ലോറിയിൽ ഉണ്ടായിരുന്നത് റേഷൻ അരിയാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലോറി ഡ്രൈവറായ തിരുവനന്തപുരം കോട്ടുകാൽ,ചപ്പാത്ത് സ്വദേശിയായ വിജുമോൻ (61) എതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.