Saturday, August 30, 2025
Online Vartha
HomeMoviesവിജയ കുതിപ്പിൽ നേര്

വിജയ കുതിപ്പിൽ നേര്

Online Vartha

പത്ത് വര്‍ഷം മുമ്പ്. ഇതുപോലൊരു ഡിസംബര്‍ മാസത്തില്‍ അധികം ബഹളങ്ങളൊന്നുമില്ലാതെ ഒരു സിനിമ വന്നു. ആദ്യ ഷോയ്ക്ക് പോലും മിക്ക തീയേറ്ററുകളിലും സീറ്റുകള്‍ പലതും ഒഴിഞ്ഞു കിടന്നു. പക്ഷെ ആ ദിവസം കഴിയുമ്പോഴേക്കും മാറി മറഞ്ഞത് മലയാള സിനിമയുടെ തന്നെ തലവരയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സിനിമയെക്കുറിച്ച് സിനിമാ പ്രേമികള്‍ സംസാരിച്ച് നിര്‍ത്തിയിട്ടില്ല. ദേശവും ഭാഷയും കടന്ന് ഇപ്പോഴും ആ സിനിമ സഞ്ചരിക്കുന്നു. ദൃശ്യം ആയിരുന്നു ആ സിനിമ. സംവിധാനം ജീത്തു ജോസഫ്, നായകന്‍ മോഹന്‍ലാല്‍.

ദൃശ്യമിറങ്ങി പത്ത് വര്‍ഷം കഴിഞ്ഞ് ആ ജോഡി വീണ്ടുമെത്തുകയാണ്. പത്ത് വര്‍ഷത്തിനിടെ അവര്‍ പലവട്ടം കൈ കോര്‍ത്തു. ഒരുമിച്ച് വളര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും നേരുമായി വരുമ്പോള്‍ സാഹചര്യങ്ങള്‍ ഏതാണ്ട് ദൃശ്യത്തിന്റേത് പോലെ തന്നെയാണ്. പ്രൊമോഷന്‍ ബഹളങ്ങളോ തീയേറ്ററിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പോ ഒന്നുമില്ല.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!