Tuesday, January 27, 2026
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് ഡ്യൂട്ടിക്ക് ഇടയിൽ പോലീസ്കാരുടെ മദ്യപാനം, ആറ് പോലീസുക്കാർക്ക് സസ്‌പെൻഷൻ

കഴക്കൂട്ടത്ത് ഡ്യൂട്ടിക്ക് ഇടയിൽ പോലീസ്കാരുടെ മദ്യപാനം, ആറ് പോലീസുക്കാർക്ക് സസ്‌പെൻഷൻ

Online Vartha
Online Vartha

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ മദ്യപിച്ച സംഭവത്തിൽ നടപടി. കാറിനകത്ത്  ഇരുന്ന് പരസ്യമായ മദ്യപാനം നടത്തിയ ഗ്രേഡ് എഎസ്‌ഐ അടക്കം ആറ് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ പോലീസുകാരാണ്.ഗ്രേഡ് എഎസ്‌ഐ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ (സിപിഒ) രതീഷ്, മനോജ്, അരുൺ, അഖിൽരാജ്, മറ്റൊരു സിപിഒ ആയ അരുൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. ആറ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിൽകാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോർപിയോ കാറിൽ ഇരുന്നാണ് ഇവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.സി.പി.ഒമാരായ രതീഷ്, അഖിൽ രാജ് എന്നിവർ മദ്യപിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിശദീകരണം.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!