പ്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വേൾഡ് വൈഡ്
ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്. തൻസീർ സലാം, റാഫേൽ പൊഴലിപ്പറമ്പിൽ എന്നിവർ നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ജൂലൈ മൂന്ന് ബുധനാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മന ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് തുടക്കം കുറിച്ചത്.ടൊവിനോ തോമസ്സാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.
ബേസിൽ ജോസഫാണ് ഈ ചിത്രത്തിലെ നായകൻ.ബാബു ആൻ്റണി ,ആരേഷ് കൃഷ്ണ, സിജു സണ്ണി. രാജേഷ് മാധവൻ പുലിയാനം പൗലോസ്, എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.