തിരുവനന്തപുരം: തീരദേശമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു. കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജഗതി രാജ് വി.പി, തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ.യൂജിൻ എച്ച്. പെരേര എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കഠിനംകുളം പഞ്ചായത്ത് പ്രസിഡൻ്റ് അജിത അനി, പി ടി എ പ്രസിഡൻ്റ് സുനിൽ ജോൺ, പൂർവ്വ വിദ്യാർഥി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫിറോഷ് എ. എസ്., യൂണിയൻ വൈസ് ചെയർപേഴ്സൺ സോന ഷാജി, എന്നിവർ സംസാരിച്ചു. കോളേജ് മാനേജർ ഫാ. സണ്ണി ജോസ് എസ്.ജെ സ്വാഗതവും പ്രിൻസിപ്പാൾ ഡോ. നിഷ റാണി ഡി നന്ദിയും പറഞ്ഞു. വജ്രജൂബിലിയോടനുബന്ധിച്ച് കൾച്ചറൽ ഫെസ്റ്റ്, ലിറ്റററി ഫെസ്റ്റ്, ദേശീയ സെമിനാർ, ഗോ കാർട്ട് എക്‌സിബിഷൻ, വിദ്യാർത്ഥികൾക്കായി അന്തർ കലാലയ പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിങ്ങനെ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.