നമ്മളിൽ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് ചായ കുടിച്ചു കൊണ്ടായിരിക്കും. ചിലപ്പോൾ ഒരു കപ്പിലെ തെറാപ്പിയാകാനും ചായക്ക് സാധിക്കാറുണ്ട്.ചായ പ്രേമികൾ അറിയാത്ത ഒരു പുതിയ പഠനമാണ് നിലവിൽ ശ്രദ്ധ ആകർഷിക്കുന്നത്. ഒരു ദിവസം മധുരമില്ലാത്ത രണ്ട് ചായ കുടിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു സ്‌ട്രോക്കും ഹൃദ്രോഗം വരാനുള്ള സാധ്യതയെയും അത് കുറക്കുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാവന കാര്യം ചായയിൽ മധുരവോ അല്ലെങ്കിൽ മധുര പലഹാരമോ ചേർത്താൽ ഈ ഗുണം ഇല്ലാതാവും. അതിനാൽ ചായ കുടിക്കാൻ ഇഷ്ടമുള്ളവർ അത് വളരെ സ്മാർട്ടായിട്ട് കുടിക്കാൻ ആലോചിക്കുക. ഹൃദയ സംബന്ധമായ അപകട സാധ്യതകളെ കൈകാര്യം ചെയ്യുന്നതിൽ ചായയുടെ പങ്ക്: ഗുണങ്ങൾ, സംവിധാനങ്ങൾ’ എന്ന വിഷയത്തിൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനവും നാന്റോംഗ് സർവകലാശാലയിലെ ഇന്റർനാഷണൽ ജേണൽ ഓഫ് കാർഡിയോളജി: കാർഡിയോവാസ്തുലാർ റിസ്‌ക് ആൻഡ് പ്രിവൻഷനിൽ എന്നീ രണ്ട് പഠനങ്ങളും ചായ കുടിക്കുന്നതിന്റെ ഈ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്