Wednesday, March 25, 2026
Online Vartha
HomeTrivandrum Cityകണ്ടപ്പോൾ പേടിച്ചില്ല യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി കഠിനംകുളത്ത് പിടിയിൽ

കണ്ടപ്പോൾ പേടിച്ചില്ല യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി കഠിനംകുളത്ത് പിടിയിൽ

Online Vartha
Online Vartha

കഠിനംകുളം: കണ്ടപ്പോൾ പേടിച്ചില്ല യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി കഠിനംകുളത്ത് പിടിയിൽ.ചാന്നാങ്കര വെട്ടുതുറ ഗ്രീഷ്മ മൻസിലിൽ ജിനീഷിനെയാണ് (26) കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ആക്രമണത്തിൽ പരിക്കേറ്റ ചാന്നാങ്കര ശാന്തിപുരം ഷെർളി കോട്ടേജിൽ ജോയൽ ജോസഫിനെ (20) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി ഏഴുമണിയോടെ വെട്ടുതുറ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. ജോയലും സുഹൃത്തുക്കളും വെട്ടുതുറ ജങ്ഷന് സമീപം നിൽക്കുമ്പോൾ അവിടെയെത്തിയ പ്രതി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ യുവാക്കൾ പ്രതികരിക്കാതിരുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.സൈക്കിളിലെത്തിയ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജോയലിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയൽ ഓടി പെട്രോൾ പമ്പിനുള്ളിൽ കയറി. പമ്പിലെ ജീവനക്കാർ ഓടിയെത്തുന്നത് കണ്ട് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് ജോയൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!