Wednesday, December 4, 2024
Online Vartha
HomeAutoഇലക്ട്രിക് സ്കൂട്ടറിന് തീപിടിക്കുമ്പോൾ വെള്ളമൊഴിച്ചാൽ ഷോക്കടിക്കാൻ സാധ്യത

ഇലക്ട്രിക് സ്കൂട്ടറിന് തീപിടിക്കുമ്പോൾ വെള്ളമൊഴിച്ചാൽ ഷോക്കടിക്കാൻ സാധ്യത

Online Vartha
Online Vartha
Online Vartha

ഇലക്ട്രിക്ക് ഇരുചക്ര, നാലു ചക്ര വാഹനങ്ങളുടെ വിൽപ്പന രാജ്യത്ത് വർദ്ധിച്ചുവരികയാണ്. എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന കൂടുന്നതിനൊപ്പം അവയ്ക്ക് തീടിക്കുന്ന സംഭവങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. ഇതിൽ ഇലക്ട്രിക്ക് ടൂവീലറുകളാണ് ഏറ്റവും മുന്നിൽ. ഇ-ബൈക്ക് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇ-ബൈക്ക് അഗ്നി അപകടങ്ങൾക്ക് കാരണമാകുന്ന വിവിധ കാരണങ്ങളെക്കുറിച്ച് അവബോധം ആവശ്യമാണ്. മിക്ക ഇ-ബൈക്കുകളിലും ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളാണ് ഇ-ബൈക്ക് തീപിടിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഈ ബാറ്ററികൾ തീപിടിക്കുന്ന സ്വഭാവമുള്ളവയാണ്, അതിനാൽ വളരെ വേഗത്തിൽ ചൂടാകുകയും ബൈക്കിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. എന്നാൽ ഇലക്ട്രിക്ക് ടൂവീലറിന് തീ പിടിച്ചാൽ ശ്രദ്ധിക്കേണ്ട് പ്രധാനപ്പെട്ട മറ്റൊരു കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇലക്ട്രിക്ക് ടൂവീലറുകളിലെ തീ കെടുത്താൻ വെള്ളം ഉപയോഗിക്കരുത് എന്ന കാര്യമാണത്. പലർക്കും ഇതിനെപ്പറ്റി വലിയ ധാരണ ഉണ്ടാകില്ല. എന്നാൽ ഇത്തരം സാഹചര്യത്തിൽ വെള്ളംഉപയോഗിക്കരുതെന്ന് പറയാൻ നിരവധി കാരണങ്ങൾ ഉണ്ട്. അവയെ അറിയാം

വൈദ്യുതാഘാത സാധ്യത:

ജലം വൈദ്യുതിയെ കടത്തിവിടുന്നു, അതിനാൽ അത് ഉപയോഗിക്കുന്നത് വൈദ്യുതാഘാതത്തിന് സാധ്യതയുണ്ട്.

തീപിടിത്തം റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ, ഫയഫോഴ്സ് അടക്കം അടിയന്തര സേവനങ്ങൾ എത്തുന്നതുവരെ കാത്തിരിക്കുക, അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക.

സംഭവത്തിന് ശേഷം, സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും അധികാരികൾ സുരക്ഷിതമെന്ന് പ്രഖ്യാപിക്കുന്നത് വരെ അതിനടുത്തേക്ക് പോകുന്നത് ഒഴിവാക്കുകയും ചെയ്യുക.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!