തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്ന് അധികൃതരുടെ ഉറപ്പ് പാഴ് വാക്കായി .നാലു ദിവസമായാണ് കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ ദുരിതമനുഭവിക്കുന്നത്.ഇന്ന് വൈകിട്ട് ഓടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല .44 വാർഡുകളിലായിആയിരക്കണക്കിന് ജനങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടമോടുന്നത്.തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്.