Tuesday, October 22, 2024
Online Vartha
HomeSocial Media Trendingനിന്ന് നിൽപ്പിൽ കരകവിഞ്ഞ് പുഴ ! പെട്ടുപോയ യുവാവ് ,ചാടിക്കയറിയത് മരത്തിൽ ; ...

നിന്ന് നിൽപ്പിൽ കരകവിഞ്ഞ് പുഴ ! പെട്ടുപോയ യുവാവ് ,ചാടിക്കയറിയത് മരത്തിൽ ; സോഷ്യൽ മീഡിയയിൽ വൈറൽ

Online Vartha
Online Vartha
Online Vartha

ലോകത്തിന്‍റെ ഓരോ കോണിലും കാലവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലവിധത്തിലാണ് അനുഭവപ്പെടുന്നത്. ചിലയിടത്ത് കൊടുങ്കാറ്റുകളും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ശക്തമാകുമ്പോള്‍ മറ്റ് ചില സ്ഥലങ്ങളില്‍ ഉഷ്ണതരംഗങ്ങളും അതിതീവ്ര മഴയും അനുഭവപ്പെടുന്നു. മരുഭൂമിയായിരുന്ന ഗൾഫ് രാജ്യങ്ങളിലെ പല പ്രദേശങ്ങളിലും ഇന്ന് മഞ്ഞ് വീഴ്ചയും മഴയും മൂലം പച്ചപ്പ് വിരിച്ചുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം നിരവധി കാഴ്ചകളാണ് ഓരോ നിമിഷവും പങ്കുവയ്ക്കപ്പെടുന്നത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം നിരവധി പേരുടെ ശ്രദ്ധ നേടി. ജനപ്രിയ ചൈനീസ് വീഡിയോകള്‍ പങ്കുവയ്ക്കുന്ന ‘ടി കാറ്റ് ബിറ്റ്കോയിന്‍’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്,

 

 

വീഡിയോയില്‍ ഒരു കരപ്രദേശത്തേക്ക് സമീപത്തെ നദിയില്‍ നിന്നും പെട്ടെന്ന് ഒരു തിര പോലെ വെള്ളം കയറി മുങ്ങുപോകുന്നത് കാണാം. വെള്ളത്തിന്‍റെ വരവ് കണ്ട് ഭയന്ന കാമറാമാന്‍ ഈ സമയം ചാടി മരത്തില്‍ കയറുന്നു. ഭയന്ന് പോയ അയാളുടെ കിതപ്പ് വീഡിയോയില്‍ ഉടനീളം കേള്‍ക്കാം. ഓരോ നിമിഷവും വെള്ളം കയറുന്നതായി തോന്നുമെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു വഴിയിലേക്ക് വെള്ളം വാര്‍ന്നിറങ്ങി പോകുകയും കരപ്രദേശം പൂര്‍വ്വ സ്ഥിതിയിലാവുകയും ചെയ്യുന്നു. കാമറാമാന്‍റെ പ്രവര്‍ത്തി നിരവധി പേരുടെ ശ്രദ്ധയെ ആകർഷിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!