എറണാകുളം : പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി കുട്ടപ്പൻ ആണ് പൊലീസിന്റെ പിടിയിൽ ആയത്. പെരുമ്പാവൂർ മുടക്കുഴ സ്വദേശി സനുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. പരിക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്.