തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് പിടികൂടിയത്. അരുണിന്റെ വീട്ടിൽവെച്ച് പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി .മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. . അനന്തു വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കാനാണ് നീക്കം