തിരുവനന്തപുരം : ലഹരിക്കെതിരെ ശക്തമായ പോരാട്ടവുമായി ‘ഉയിരിനുമപ്പുറം ഷോർട്ട് ഫിലിം. ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായും അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്യുന്ന സമകാലികപ്രസക്തിയുള്ള ഷോർട്ട് ഫിലിമാണ് ‘ഉയിരിനുമപ്പുറം .
കെ . പി .എ ലത്തീഫ്, രാജീവ് മേനോൻ, സുരേഷ് പറമ്പിൽ, സജീന്ദ്രൻ,സുകുമാരൻ നമ്പ്യാർ,വിനോദ്. പി. വെങ്ങേരി,ഇന്ദു ദയാനന്ദ്, സുശീല മങ്കയം, നിജിൻ നിഖിൽ, സഞ്ജു,നിഷാദ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘ഉയിരിനുമപ്പുറം ‘ത്തിന്റെ സംവിധാനം വിനോദ് കണ്ണഞ്ചേരിയാണ്. രചന നിർവഹിച്ചത് സുജിത് യാദവ് കൃഷ്ണ. ക്യാമറ മനു മുടൂർ. എഡിറ്റിങ് പ്രജിത് പനങ്ങാട്, പി. ആർ. ഓ വിനോദ്.പി. വെങ്ങേരി.സംഗീതം പ്രതീഷ് ഭവാനി.






