തിരുവനന്തപുരം: 55 വയസ്സോളം പ്രായം വരുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര സമീപത്തെ വാഴത്തോപ്പിലെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തോളം പഴക്കം വരും. പണിക്കായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.