മികച്ച പ്രതികരണവുമായി ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ്. ജയ് ഗണേഷ് സൂപ്പര്‍ ഹിറോ ചിത്രമാണ് എന്നാണ് പ്രേക്ഷക പ്രതികരണം .കുട്ടികളെ കാണിക്കേണ്ടതാണ് ജയ് ഗണേഷെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു.ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒരു ചിത്രവുമാണ് ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട്. മലയാളത്തിന് ഒരു സൂപ്പര്‍ ഹീറോയാണ്. കുട്ടികള്‍ക്ക് ശരിക്കും ഇഷ്‍ടപ്പെടുന്ന ഒരു ചിത്രമാണ് ജയ് ഗണേശ്, ചിത്രം നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത്. അശോകനും ജോമോളുമടക്കമുള്ളവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നും ജയ് ഗണേഷ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു