ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ പള്ളിപ്പുറം വെള്ളൂരിലെ ആനതാഴ്ച്ചിറ കുടിവെള്ള പദ്ധതി പ്രദേശം സന്ദർശിച്ചു. പദ്ധതി പുനർജീവിപ്പിച്ച് കാര്യക്ഷമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വി. മുരളീധരൻ പ്രദേശം സന്ദർശിച്ചത്. കാർഷിക – ഗാർഹിക ആവശ്യങ്ങൾക്കായി ജലസ്രോതസ് ഏത് രീതിയിൽ പ്രയോജനപ്പെടുത്താൻ ആകുമെന്നത് പ്രാദേശികമായി ആലോചിച്ച് കൈകാര്യം ചെയ്യുമെന്ന് വി.മുരളീധരൻ പറഞ്ഞു.സർക്കാറിൻ്റെ പദ്ധതികൾ എങ്ങനെ ഇതുമായി കൂട്ടി ചേർക്കാൻ കഴിയുമെന്നത് പരിശോധിക്കും.തെരഞ്ഞെടുപ്പിന് ശേഷം പ്രഥമ പരിഗണന നൽകി വിഷയത്തിൽ നടപടി എടുക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.