തിരുവനന്തപുരം: വക്കം പഞ്ചായത്ത് മെമ്പറെയും അമ്മയും മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് മെമ്പറായ അരുൺ (42) അമ്മ വത്സല (71)എന്നിവരാണ് ആത്മഹത്യ ചെയ്തത്. വീടിനോട് ചേർന്നുള്ള ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത് .വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് കോൺഗ്രസ് മെമ്പറാണ് അരുൺ. പഞ്ചായത്ത് മെമ്പർക്കും വൈസ് പ്രസിഡന്റിനും വാട്സ്ആപ്പ് സന്ദേശം അയച്ചതിനുശേമാണ് ആത്മഹത്യ ചെയ്തത്.
മരണത്തിന് ഉത്തരവാദികളുടെ പേര് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഉത്തരവാദികൾ നൽകിയ ജാതി കേസ് താൻ ചെയ്തിട്ടില്ലെന്ന് അരുൺ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. റോബറി കേസും താൻ ചെയ്തട്ടില്ലയെന്നും കുറിപ്പിലുണ്ട്. ‘പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല. ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ ഭാര്യയും അമ്മയും മകനും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്.മാനസിക വിഷമം വല്ലാതെ ഉലക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു എന്ന് കുറിപ്പിൽ പറയുന്നു.
പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തി്ന് കാരണക്കാർ എന്നാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്.