തിരുവനന്തപുരം: വർക്കലയിലെ മത്സ്യത്തൊഴിലാളികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ കസ്റ്റഡിയില്‍.താഴെവെട്ടൂർ സ്വദേശികളായ ജഹാസ്, ജവാദ്, യൂസഫ്, നാസിമുദ്ദീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് വര്‍ക്കല പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഘത്തെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 6.30നായിരുന്നു സംഭവം.