Tuesday, February 11, 2025
Online Vartha
HomeTrivandrum Ruralഇത് സ്വപ്നസാക്ഷാത്കാരം ;ഒളിമ്പിക്സിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്

ഇത് സ്വപ്നസാക്ഷാത്കാരം ;ഒളിമ്പിക്സിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്

Online Vartha
Online Vartha
Online Vartha

പാരിസ്: ഒളിംപിക്സ് ഹോക്കി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയെ 3-2ന് തോൽപ്പിച്ച് ഇന്ത്യ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ഒളിംപിക്സിൽ തോൽപ്പിക്കുന്നത്. അവസാനമായി 1972 ലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുന്നത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് പ്രവേശിച്ചു.

 

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മികച്ച പ്രകടനമാണ് ഇന്ത്യ ഇന്ന് കാഴ്ച്ചവെച്ചത്. തുടക്കത്തിൽ രണ്ടുഗോളുകളുടെ ലീഡിലായിരുന്നു ഇന്ത്യൻ ടീം. സ്‌ട്രൈക്കിലൂടെ അഭിഷേകും പെനാൽറ്റി കോർണറിൽ ക്യാപ്റ്റൻ ഹർമൻപ്രീതുമായിരുന്നു ആദ്യ രണ്ട് ഗോളുകൾ നേടിയിരുന്നത്. തുടർന്ന് തോമസ് കെഗ്രിലൂടെ ഓസ്‌ട്രേലിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യ തിരിച്ചു വന്നു. ഹർമൻപ്രീത് ഒരു പെനാൽറ്റി സ്ട്രോക്ക് കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ 3-1 ന് മുന്നിലെത്തി

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!