തിരുവനന്തപുരം: യുവതിക്ക് നേരെ എയർഗൺ ആക്രമണം . കൊറിയർ നൽകാൻ ഉണ്ടെന്നു പറഞ്ഞ് എത്തിയ ആക്രമണം തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം നടന്നത്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. ഷിനിയെ തന്നെ കാണണമെന്ന് ഇവർ നിർബന്ധം പിടിച്ചു.ആക്രമണത്തിൽ ഷിനിയുടെ കൈക്ക് പരിക്കേറ്റു.വീട്ടുകാർ പറഞ്ഞത് അനുസരിച്ച് ശരീരം മുഴുവൻ മറച്ചാണ് അക്രമി എത്തിയത്. അതേസമയം അക്രമിയെ തിരിച്ചെറിഞ്ഞിട്ടില്ല.