തിരുവനന്തപുരം: ഇന്നലെ വീട്ടിൽനിന്ന് അമ്മയോട് പിണങ്ങി ഇറങ്ങിയ 13 കാരിയായ അസം പെൺകുട്ടി കന്യാകുമാരിയിൽ എന്ന സ്ഥിതീകരിച്ചു പോലീസ്. കന്യാകുമാരി പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ നേതൃത്വത്തിലാണ് കുട്ടിയുടെ ചിത്രം കാണിച്ചുകൊണ്ട് ബീച്ച് റോഡിലും ബസ് സ്റ്റാൻഡുകളും അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.പെണ്‍കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരന്റെ വിവരങ്ങള്‍ തേടി പൊലീസ്. മാതാപിതാക്കളില്‍ നിന്ന് ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.കുട്ടിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഏറെ നിർണായകമായത് ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരികളായ രണ്ടു യുവതികൾ നൽകിയ വെളിപ്പെടുത്തലാണ്.