Monday, September 16, 2024
Online Vartha
HomeKeralaവർക്കലയിൽ 20 ദിവസം പഴക്കമുള്ള മൃതദേഹം സാഹചര്യത്തിൽ കണ്ടെത്തി

വർക്കലയിൽ 20 ദിവസം പഴക്കമുള്ള മൃതദേഹം സാഹചര്യത്തിൽ കണ്ടെത്തി

Online Vartha
Online Vartha
Online Vartha
  1. തിരുവനന്തപുരം: വർക്കല ചാവർകോട്‌ ഒഴിഞ്ഞ പുരയിടത്തിൽ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ. ചാവർകോട്‌ ഗാംഗാലയം വീട്ടിൽ അജിത് ദേവദാസിന്റെ മൃതദേഹം പഴകിയ നിലയിൽ കണ്ടെത്തിയത്. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണ്ണമായും തെരുവ് നായ്ക്കൾ ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഒഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപത്ത് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ദുർഗന്ധം തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം ജീർണിച്ചിരുന്നു.ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അജിത് ദേവദാസിന് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രഥാമിക വിവരം.
RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!