Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralക്രിസ്മസ് ആഘോഷത്തിനിടെ സ്കൂളിൽ വച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം;റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

ക്രിസ്മസ് ആഘോഷത്തിനിടെ സ്കൂളിൽ വച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം;റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം :ചെങ്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ, അറ്റകുറ്റപണികൾ നടത്തുന്ന കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും. അതിന് ശേഷമായിരിക്കും നടപടിയുണ്ടാകുക. വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിന് പിന്നാലെ സ്കൂളിനെതിരെ ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സ്കൂളിലെ പരിസരവും മറ്റും കാട് പിടിച്ച നിലയിലാണെന്നാണ് പ്രധാന ആരോപണം.സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!