Thursday, December 5, 2024
Online Vartha
HomeKeralaസാങ്കേതിക സർവകലാശാല നിർമ്മാണോത്ഘാടനം: സംഘാടകസമിതി രൂപീകരിച്ചു

സാങ്കേതിക സർവകലാശാല നിർമ്മാണോത്ഘാടനം: സംഘാടകസമിതി രൂപീകരിച്ചു

Online Vartha
Online Vartha
Online Vartha

തിരുവന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല വിളപ്പിൽശാലയിൽ നിർമ്മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോത്ഘാടനത്തോടാനുബന്ധിച്ചുള്ള സംഘാടക സമിതിയുടെ രൂപീകരണം വിളപ്പിൽശാലയിൽ വെച്ച് നടന്നു.സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് ഉത്ഘാടനം ചെയ്തു. കാട്ടാക്കട എം എൽ എ ഐ ബി സതീഷ് അധ്യക്ഷത വഹിച്ചു. മുൻ എം പിയും സിൻഡിക്കേറ്റ് അംഗവുമായ ഡോ പി കെ ബിജു, വിളപ്പിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലില്ലി മോഹൻ, രജിസ്ട്രാർ ഡോ എ പ്രവീൺ, സിപിഎം വിളപ്പിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി, സി പി ഐ മണ്ഡലം പ്രസിഡന്റ്‌ സതീഷ് കുമാർ, ബി ജെ പി പ്രതിനിധി ചൊവ്വുള്ളൂർ മണികണ്ഠൻ, വാർഡ് മെമ്പർ ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

 

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് എന്നിവർ രക്ഷധികാരികൾ ആയും, സർവകലാശാല വൈസ് ചാൻസിലർ ഡോ സജി ഗോപിനാഥ് ചെയർമാനായും കാട്ടാക്കട എം എൽ എ ഐ ബി സതീഷ് ജനറൽ കൺവീനറായും സിൻഡിക്കേറ്റ് അംഗങ്ങൾ കൺവീനർമാരായും മറ്റു ജനപ്രതിനിധികൾ സബ് കമ്മിറ്റി ചെയർമാന്മാരായും സർവകലാശാല ഉദ്യോഗസ്ഥർ കൺവീനറും അംഗങ്ങളായുയുമുള്ള 101 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!