വെഞ്ഞാറമൂട് : ബൈക്ക് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി രണ്ടു യുവാക്കൾക്ക് ഗുരുതര പരുക്കേറ്റു. വെഞ്ഞാറമൂട് ചെമ്പൂര് കുളത്തുങ്കര വിവി ഭവനിൽ വിജിത്(28), ചെമ്പൂര് കാർത്തികയിൽ വൈശാഖ് വി.നായർ(27)എന്നിവർക്കാണ് പരുക്കേറ്റത്. എംസി റോഡിൽ കീഴായിക്കോണം ജംക്‌ഷനിൽ ഇന്നലെ വൈകിട്ടാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ബസിന്റെ പിന്നിൽ ഇടിച്ച ബൈക്ക് ബസിന്റെ അടിഭാഗത്തേക്ക് പൂർണമായും കയറിപ്പോയി കുടുങ്ങി. ഗരുതരമായി പരുക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗരുതരാവസ്ഥയിലുള്ള വിജിത്തിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.