Saturday, April 25, 2026
Online Vartha
HomeTrivandrum Ruralകല്ലുവെട്ടി ജി.സജി സ്മാരക ഗ്രന്ഥശാലയിൽ വായന മാസാചരണം നടന്നു

കല്ലുവെട്ടി ജി.സജി സ്മാരക ഗ്രന്ഥശാലയിൽ വായന മാസാചരണം നടന്നു

Online Vartha
Online Vartha

പോത്തൻകോട് : തോന്നയ്ക്കൽ കല്ലുവെട്ടി   ജി  .സജി സ്മാരക ഗ്രന്ഥശാലയിൽ വായന മാസാചരണം വാർഡ് മെമ്പർ ശ്രീമതി എം.ബീന ഉത്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് വി.ഹരികുമാർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. ഗ്രന്ഥശാല അംഗം ദീപ്തകീർത്തി വായനാദിനത്തെ കുറിച്ചുള്ള പ്രസംഗവും കവിതയും ആലപിച്ചു.കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.ഷഫ്ന ജെ. എസിനെ ആദരിച്ചു. 10, 12 ക്ലാസുകളിൽ ഫുൾ എപ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. എൽ.കെ.ജി. മുതൽ പ്ലസ് ടൂ വരെയുള്ള ഗ്രന്ഥശാല അംഗങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യതു. സെക്രട്ടറി കിരൺകുമാർ സ്വാഗതവും ലൈബ്രറേറിയൻ കെ.ദിവാകരൻ നായർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!