തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ സ്കൂട്ടർ യാത്രികയ്ക്ക് നേരെ അതിക്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ചു. സ്‌കൂട്ടർ യാത്രിക ഒരു വശത്തേക്ക് തിരിയുന്നതിനായി വാഹനം നിർത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ചത്. ആറ് പവന്റെ മാലയാണ് കവർന്നത്.ഡ്രൈവിംഗ് സ്‌കൂളിൽ നിന്നും സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ബൈക്കിലെത്തിയവർ ആക്രമിക്കുകയും ബലമായി മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയുമായിരുന്നു.