Thursday, December 26, 2024
Online Vartha
HomeTrivandrum Cityവയനാട് ദുരന്തം : തിരുവനന്തപുരത്ത് കളക്ഷൻ സെന്റർ ആരംഭിച്ചു

വയനാട് ദുരന്തം : തിരുവനന്തപുരത്ത് കളക്ഷൻ സെന്റർ ആരംഭിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ 10 മുതൽ രാത്രി 10 വരെ എത്തിക്കാവുന്നതാണ്. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.

 

നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടതാണ്. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ജില്ലയിലെ കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിയ്ക്കാവുന്നതാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!