ആറ്റിങ്ങൽ: മുദാക്കൽ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ദമ്പതിമാർ അറസ്റ്റിലായി. ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ(24) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. 4 വർഷമായി പെൺകുട്ടി കൊടുംപീഡനത്തിനിരയായെന്നാണ് പരാതി. പെൺകുട്ടി സ്കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്കൂൾ കൗൺസിലറെ കൊണ്ട് കൗൺസിലിംഗ് നടത്തിയതിൽനിന്നാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തു വന്നത്.
ഒന്നാംപ്രതിയായ ശരത് ഭാര്യ നന്ദയെ ഉപയോഗിച്ച് പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തെന്നാണ് വിവരം. നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാൾ ആരോപിച്ചിരുന്നു. തുടർന്ന് തന്നോടൊപ്പം താമസിക്കണമെങ്കിൽ 15-കാരിയെ ചൂഷണംചെയ്യാൻ അവസരമൊരുക്കി നൽകണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ നന്ദ ഭർത്താവിന്റെ ഭീഷണിക്ക് വഴങ്ങി 15-കാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയും തുടർന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു.