തീയേറ്ററുകളിൽ വിജയം കൊയ്യുന്ന ചില ചിത്രങ്ങൾക്ക് ഒടിടിയിൽ എത്തുമ്പോൾവിജയത്തിനൊപ്പം വിമർശനങ്ങളും നേരിടേണ്ടിവരുന്നു.വാഴ എന്ന ചിത്രത്തിലെ സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിജയമായത് എന്തുകൊണ്ടെന്ന പ്രതികരണങ്ങൾക്കൊപ്പം ചിത്രത്തിലെ ഒരു രംഗത്തിലെ പ്രകടനത്തിന്‍റെ പേരില്‍ ഒരു യുവനടനെതിരെ വലിയ പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ വിഷ്ണു രാധാകൃഷ്ണനെ അവതരിപ്പിച്ച അമിത് മോഹന്‍ രാജേശ്വരിയാണ് വലിയ ട്രോള്‍ നേരിടേണ്ടിവന്നത്. കോട്ടയം നസീര്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തോട് കലഹിച്ച് വിഷ്ണു വൈകാരികമായി പ്രതികരിക്കുന്ന ഒരു രംഗമാണ് നടന്‍റെ പ്രകടനം പോരെന്ന രീതിയില്‍ വിമര്‍ശനവിധേയമായത്. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമിത്. വിമര്‍ശനങ്ങള്‍ തന്‍റെ ആത്മവിശ്വാസത്തെ കെടുത്തിക്കളഞ്ഞിട്ടില്ലെന്ന് പറയുന്നു അമിത്. വിമര്‍ശനം നല്ലതായിരിക്കുമ്പോള്‍ത്തന്നെ പ്രതികരണങ്ങളിലെ ചില ന്യൂനതകളെക്കുറിച്ച് അമിത് പറയുന്നു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് മോഹന്‍ രാജേശ്വരിയുടെ പ്രതികരണം.
വിമര്‍ശനങ്ങള്‍ ആത്മവിശ്വാസത്തെ കെടുത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ- “ആത്മവിശ്വാസത്തെ കെടുത്തിക്കളഞ്ഞിട്ടില്ല. വിമര്‍ശനങ്ങളെ ആരോഗ്യകരമായി എടുത്താല്‍ മതി. നല്ലത് പറഞ്ഞാല്‍ സന്തോഷം വരില്ലേ, അതുപോലെ കുറച്ച് ആളുകള്‍ക്ക് വര്‍ക്ക് ആയില്ല എന്ന് പറയുമ്പോള്‍ അതും സ്വീകരിക്കുക. അടുത്ത വര്‍ക്ക് വരുമ്പോഴേക്ക് അവരെയും കൂടി ഹാപ്പി ആക്കാന്‍ നോക്കുക എന്നാണ് ഞാന്‍ ചിന്തിക്കുന്നത്”, അമിതിന്‍റെ മറുപടി. വിമര്‍ശനങ്ങളിലെ പ്രശ്നത്തെക്കുറിച്ചും യുവനടന്‍ ഇങ്ങനെ പ്രതികരിക്കുന്നു- “അഭിപ്രായങ്ങള്‍ പറയാം, നൂറ് ശതമാനം. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എങ്ങനെയാണെങ്കിലും പറയാം. പക്ഷേ അബ്യൂസ് ചെയ്യുന്നതുപോലെയൊക്കെ സംസാരിക്കുമ്പോള്‍ നമുക്ക് തോന്നും, ഇത് എന്താണ് ഇങ്ങനെ എന്ന്”.