Wednesday, February 5, 2025
Online Vartha
HomeTrivandrum Cityമൂന്നുമാസംകൊണ്ട് 50,000 കണ്ടെയ്നറുടെ ചരക്ക് നീക്കം;നേട്ടം കൈവരിച്ച് വിഴിഞ്ഞം തുറമുഖം

മൂന്നുമാസംകൊണ്ട് 50,000 കണ്ടെയ്നറുടെ ചരക്ക് നീക്കം;നേട്ടം കൈവരിച്ച് വിഴിഞ്ഞം തുറമുഖം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: നേട്ടം കൈവരിച്ചു വിഴിഞ്ഞം തുറമുഖം .മൂന്ന് മാസം കൊണ്ട് അരലക്ഷം കണ്ടെയ്നർ നീക്കവുമായി വിഴിഞ്ഞം തുറമുഖം.9 മാസം കൊണ്ട് ലക്ഷ്യമിട്ടതിന്റെ 75 ശതമാനം കണ്ടെയ്നർ നീക്കമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനായത്. അടുത്തിടെ ബർത്ത് ചെയ്ത കൂറ്റൻ കപ്പൽ അന്നയിൽ നിന്ന് മാത്രം 10,000 കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്.

ജൂലൈ 12ന് സാൻ ഫെർണാണ്ടോയിൽ നിന്ന് തുടങ്ങിയതാണ് ചരക്ക് നീക്കം. ഇതുവരെ വിഴിഞ്ഞത്ത് എത്തിയത് കൂറ്റൻ മദർഷിപ്പുകൾ അടക്കം 16ൽ അധികം കപ്പലുകളാണ്. ഇന്ത്യൻ തുറമുഖങ്ങളിൽ ബർത്ത് ചെയ്തതിൽ വച്ചേറ്റവും ആഴവും വീതിയും നീളവുമുള്ള കപ്പലുകളടക്കം വിഴിഞ്ഞത്ത് എത്തി. ഇതുവരെ 50,000ൽ അധികം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്.

 

കഴിഞ്ഞ 27ന് ബർത്ത് ചെയ്ത എംഎസ്‌സി അന്നയിൽ നിന്ന് മാത്രം കൈകാര്യം ചെയ്തത് 10,330 കണ്ടെയ്നറുകളാണ്. ഒരു ഇന്ത്യൻ തുറമുഖത്ത് ഒരു കപ്പലിൽ നിന്ന് മാത്രമായി പൂർത്തിയാക്കി. ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണ് ഇത്. ട്രയൽ കാലത്ത് തന്നെ വിഴിഞ്ഞത്തിന് ഈ നേട്ടം സ്വന്തം. ഏപ്രിലിൽ വരെയായി 64,000 കണ്ടെയ്നറുകളുടെ നീക്കമാണ് വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത്. അതിൽ ഏഴുപത് ശതമാനത്തിലധികം ഇതിനോടകം പൂർത്തിയായി. കമ്മീഷനിംഗിന് സജ്ജ‍മെന്നാണ് വിഴിഞ്ഞം തുറമുഖ അധികൃതർ അറിയിക്കുന്നത്. ഡിസംബറിൽ തന്നെ കമ്മീഷനിംഗ് ഉണ്ടാകുമെന്നാണ് സൂചന. അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ ഇനി നൽകാനുള്ളത് 1200 കോടി രൂപയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!