Wednesday, July 2, 2025
Online Vartha
HomeKeralaവില കൂട്ടാൻ ! മിൽമ പാൽ വില വർധന, യോഗം ചേരും ,...

വില കൂട്ടാൻ ! മിൽമ പാൽ വില വർധന, യോഗം ചേരും , പത്ത് രൂപ വർധിപ്പിക്കാൻ ശുപാർശ

Online Vartha

തിരുവനന്തപുരം: മിൽമ പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച ശുപാർശ സമർപ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയൻ ഇന്ന് യോഗം ചേരും . 10 രൂപ വർധിപ്പിക്കണമെന്നാണ് ശുപാർശ. നിലവിൽ എറണാകുളം മേഖല യൂണിയനാണ് വില വർധന ശുപാർശ നൽകിയിട്ടുള്ളത്.വിവിധ മേഖല യൂണിയനുകളുടെഅഭിപ്രായം കൂടി ചർച്ച ചെയ്തതിനുശേഷമായിരിക്കും സർക്കാരിലേക്ക് ശുപാർശ നൽകുക .അതേസമയം പാൽവില കൂട്ടേണ്ടി വരുമെന്ന് നേരത്തെ മിൽമ ചെയർമാൻ കെ.എസ് മണി സൂചിപ്പിച്ചിരുന്നു. വില വർധിപ്പിച്ചാൽ ഉപഭോക്താക്കൾക്ക് ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മിൽമ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചാലും സർക്കാരിൻറെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!