കഠിനംകുളം : കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികളെ കാണാതായി.കണിയാപുരം സ്വദേശികളായ നബിൽ , അഭിജിത്ത് എന്നിവരെയാണ് കാണാതായത്.കഠിനംകുളം പുത്തൻതോപ്പ് തീരദേശ ഭാഗത്താണ് അഞ്ചു പേർ അടങ്ങുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയത്.ഞായറാഴ്ച വൈകിട്ട് 5 30നാണ് സംഭവം.അഞ്ചുപേരിൽ 3 പേർ കടലിലേക്ക് കുളിക്കാൻ ഇറങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട ആസിഫിനെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.കാണാതായ കുട്ടികൾക്കായി ‘കോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെന്റും കഴക്കൂട്ടം ഫയർഫോഴ്സ് കഠിനംകുളം പോലീസും തിരച്ചിൽ നടത്തുന്നു.