വെഞ്ഞാറമൂട്: ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. വാമനപുരത്ത് ശനിയാഴ്ച രാത്രി 10:45 ഓടെയായിരുന്നു അപകടം. കിളിമാനൂർ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രി.എതിരെ വന്ന കാർ മറ്റൊരു കാറിൽ ഇടിക്കാതിരിക്കാൻ വെട്ടി തിരിക്കുന്നതിനിടെ മന്ത്രിയുടെ വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന എം.എൽ.എ യുടെ വാഹനത്തിൽ മന്ത്രി യാത്ര തുടർന്നു






